കൊയിലാണ്ടി മേലൂർ ശിവക്ഷേത്രത്തിൽ ആൽത്തറ ദേവസമർപ്പണം നടത്തി


Advertisement

കൊയിലാണ്ടി: മേലൂർ ശിവക്ഷേത്രത്തിൽ ആൽത്തറ ദേവസമർപ്പണം നടത്തി. പാലോളി കാശിനാഥ് നിർമ്മിച്ചു നൽകിയ പ്രധാന ആൽത്തറ യാണ് സമർപ്പിച്ചത്. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ ദേവസമർപ്പണത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം പങ്കുവച്ചു.

Advertisement

ചടങ്ങിൽ ക്ഷേത്രം പ്രസിഡണ്ട് അഡ്വ പാലോളി രഞ്ജിത്തും മറ്റ് ഭരണ സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നാളെ ശുദ്ധി ക്രിയകളോടെ ആരംഭിക്കുന്ന ക്ഷേത്ര പ്രതിഷ്ഠാദിന ഉത്സവ ആഘോഷ ചടങ്ങുകൾക്ക് ഏപ്രിൽ 30ന് കൊടികയറും. മെയ് 5ന് ആറാട്ടോട് കൂടി ഉത്സവം അവസാനിക്കും.

Advertisement
Advertisement

[bot1]