മേലൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ഇരട്ടത്തായമ്പക; മനോഹരമായ ഉത്സവക്കാഴ്ചകള്‍ കാണാം (ചിത്രങ്ങള്‍)


Advertisement

 

കൊയിലാണ്ടി: മേലൂര്‍ ശിവക്ഷേത്രത്തില്‍ ഉത്സവത്തിന്റെ ഭാഗമായി ഇന്ന് ഇരട്ടത്തായമ്പക നടക്കും. രാത്രി ഏഴ് മണിക്ക് കാഞ്ഞിലശ്ശേരി വിനോദ് മാരാര്‍, വിഷ്ണു മാരാര്‍ എന്നിവരാണ് തായമ്പക അവതരിപ്പിക്കുക. കൂടാതെ തായമ്പകയ്ക്ക് ശേഷം കേളിക്കൈ, കൊമ്പുപറ്റ്, കുഴല്‍പറ്റ്, ശ്രീഭൂതബലി, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയും ഉണ്ടാകും.

Advertisement

 

ഏപ്രില്‍ 30 നാണ് ഉത്സവത്തിന് കൊടിയേറിയത്. വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ഇത്തവണത്തെ മേലൂര്‍ ശിവക്ഷേത്രോത്സവം. വലിയ വിളക്ക് ദിവസമായ നാളെ മൂന്ന് ഗജവീരന്മാരാണ് അണിനിരക്കുക. മെയ് അഞ്ചിനാണ് ഉത്സവം സമാപിക്കുക.

ചിത്രങ്ങള്‍ കാണാം:

ചിത്രങ്ങൾ പകർത്തിയത്: വിഷ്ണുപ്രസാദ് സന

Advertisement

 

Advertisement

 

[bot1]