മദ്ദളം വാദ്യകലാകാരൻ മേലൂർ കാരോൽ ഗംഗാധരൻനായർ അന്തരിച്ചു


കൊയിലാണ്ടി: താളപെരുക്കത്താൽ കാണികളുടെ ഹൃദയം കവർന്ന മേലൂർ കാരോൽ ഗംഗാധരൻനായർ അന്തരിച്ചു. മദ്ദളം വാദ്യകലയിലൂടെ കൊയിലാണ്ടിയിലെ ഉത്സവപ്പറമ്പുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എൺപത്തിനാല് വയസ്സായിരുന്നു.

നിരവധി ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പ് മേളങ്ങളിലൂടെ വാദ്യകലാസ്വാദകർക്ക് പ്രിയങ്കരനായിരുന്ന ഈ കലാകാരൻ. മദ്ദളത്തിൻ്റെ മേളപ്പെരുക്കത്തിലൂടെ അസാമാന്യ പ്രതിഭാവിലാസം കൊണ്ട് ആചാര്യ പദവിയിലെത്തിച്ചേർന്ന അദ്ദേഹത്തിൻ്റെ മേള വൈഭവത്തിന്ന് ഉത്സവ പറമ്പുകളിൽ ഏറെ ആസ്വാദകരുണ്ടായിരുന്നു.

ഭാര്യ: മീനാക്ഷിഅമ്മ.
മക്കൾ: ഗീത, ഗിരിജ, ഗിരീഷ്, ഗിജില. മരുമക്കൾ: ശ്രീധരൻ, ബാലൻ, നിജിൽ, സിനില.
സഞ്ചയനം തിങ്കളാഴ്ച നടക്കും.