മേപ്പയ്യൂരിൽ കലയുടെ വർണ്ണ വിസ്മയങ്ങൾ മിഴിതുറന്നു; മേലടി ഉപജില്ലാ കലോത്സവത്തിന് ഔപചാരികമായ തുടക്കം, ഇനി കൗമാരത്തിന്റെ ഉത്സവനാളുകൾ


മേപ്പയ്യൂർ: മേലടി ഉപജില്ലാ കലോത്സവത്തിന് തുടക്കമായി. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന കലോത്സവം എം.എൽ.എ കാനത്തിൽ ജമീലയാണ് ഉദ്ഘാടനം ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അദ്ധ്യക്ഷനായി.

 

മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, പയ്യോളി നഗരസഭ ചെയർമാൻ ഷഫീക്ക് വടക്കയിൽ, തുറയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരീഷ് സി.കെ, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് എൻ.ടി, മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീകുമാർ സി.കെ,തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്,ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം ബാബു, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ,ഗ്രാമ പഞ്ചായത്ത് മെമ്പർ പ്രശാന്ത് പി, എ.ഇ.ഒ വിനോദ് പി, നിഷിദ് കെ, പ്രമോദ് കുമാർ ടി.കെ, അനുരാജ് വി, സന്തോഷ് കുമാർ സാദരം, മനോജ് കുമാർ സി.കെ എന്നിവർ സംസാരിച്ചു.

 

ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂർ പ്രിൻസിപ്പൽ സക്കീർ മനയ്ക്കൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ അഫ്സ ടി.എം നന്ദിയും രേഖപ്പെടുത്തി. മേപ്പയ്യൂരിലെ പൗരാവലി അണിനിരന്ന സാംസ്കാരിക ഘോഷയാത്രയും മേപ്പയ്യൂർ ഹയർ സെക്കന്ററി സ്കൂളിലെ അധ്യപകർ അണിനിരന്ന സ്വാഗത നൃത്തവും വേദിയിൽ അരങ്ങേറി.