കൊന്നക്കൽ താഴെ-കോളോത്ത് താഴെ തോട് സംരക്ഷിക്കാൻ കൈകോർത്ത് നാട്; ജനകീയ തോട് സംരക്ഷണ സംഗമം നടത്തി


Advertisement

കൊയിലാണ്ടി: നഗരസഭയിലെ മൂന്ന്, നാല് വാർഡുകളിലൂടെ ഒഴുകി നെല്ല്യാടി പുഴയിൽ എത്തിച്ചേരുന്ന കൊന്നക്കൽ താഴെ-കോളോത്ത് താഴെ തോട് സംരക്ഷിക്കാൻ ജനകീയ തോട് സംരക്ഷണ സംഗമം നടത്തി. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

Advertisement

ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ സി.പ്രജില അധ്യക്ഷയായി. മുൻ എം.എൽ.എ കെ.ദാസൻ മുഖ്യാതിഥിയായി.

Advertisement

നിജില പറവക്കൊടി, വി.രമേശൻ, എൻ.കെ.ഭാസ്കരൻ, ബാബു മുണ്ട്യാടി, എ.കെ.സി.മുഹമ്മദ്, ബാവ കൊന്നേക്കണ്ടി എന്നിവർ ആശംസ നേർന്നു. വിവിധ മത്സരവിജയികൾക്ക് കെ.ദാസൻ ഉപഹാരങ്ങൾ വിതരണം ചെയ്തു.

തോട് സംരക്ഷണ ബോധവത്കരണ ക്ലാസിന് വനശ്രീ സെക്ഷൻ ഓഫീസർ ടി.സുരേഷ് നേതൃത്വം നൽകി. ആതിര അശോക് ശുചിത്വ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശ്രീജിത്ത് കെ.വി സ്വാഗതവും വി.വി.പ്രകാശൻ നന്ദിയും പറഞ്ഞു.

Advertisement