ചെങ്ങോട്ടുകാവ് മേലൂര്‍ കട്ടയാട്ട് വീട്ടില്‍ മീരാകൃഷ്ണ അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂര്‍ കട്ടയാട്ട് വീട്ടില്‍ മീരാ കൃഷ്ണ അന്തരിച്ചു. പന്ത്രണ്ട് വയസായിരുന്നു. രക്താര്‍ബുദം ബാധിച്ച് ബംഗളുരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
മേലൂര്‍ കട്ടയാട്ട് വീട്ടില്‍ ബബീഷിന്റെയും അമിതയുടെയും മകളാണ്. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് മീരയ്ക്ക് രക്താര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരത്തെ റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. രണ്ടുതവണ കീമോ തെറാപ്പി ചെയ്തു. മാറ്റമില്ലാതായതോടെ തമിഴ്‌നാട്ടിലെ വെല്ലൂരിലേക്ക് റഫര്‍ ചെയ്തു.
മജ്ജ മാറ്റിവെച്ചാല്‍ മാത്രമേ കുട്ടിയെ രക്ഷിക്കാന്‍ കഴിയൂവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. നാട്ടുകാരുടെ പിന്തുണയോടെ ചികിത്സാച്ചെലവ് കണ്ടെത്താന്‍ കുടുംബം ശ്രമിച്ചുകൊണ്ടിരിക്കെയാണ് മീരകൃഷ്ണ മരണത്തിന് കീഴടങ്ങിയത്.
നടപടിക്രമങ്ങള്‍ക്കുശേഷം മൃതദേഹം ഇന്ന് വൈകുന്നേരം 5.30ഓടെ ബംഗളുരുവില്‍ നിന്നും നാട്ടിലേക്ക് തിരിക്കും.
സഹോദരി: ശ്രേയ ബബീഷ്.