മാതൃഭൂമി അഭിപ്രായ സര്‍വ്വേ; വടകര ഇടതുമുന്നണിക്കൊപ്പമെന്ന് ഫലം


Advertisement

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാതൃഭൂമി-P MARQ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഫലത്തില്‍ വടകര ഇടതിനൊപ്പം എന്നാണ് പ്രവചിച്ചിരിക്കുന്നത്. കെ.കെ ശൈലജയ്ക്ക് 41 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്.
എതിര്‍ സ്ഥാനാര്‍ത്ഥികളായ ഷാഫി പറമ്പില്‍ 35 ശതമനാവും പ്രഫുല്‍ കൃഷ്ണ 22 ശതമാനവും വോട്ട് നേടുമെന്നാണ് സര്‍വ്വേ ഫല പ്രകാരം ലഭിക്കുന്നത്.

Advertisement

പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം,കോട്ടയം, മണ്ഡലങ്ങളില്‍ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നും വടകരയും പാലക്കാടും എല്‍ഡിഎഫ് തിരിച്ചുപിടിക്കുമെന്നും മാതൃഭൂമി-P MARQ അഭിപ്രായ സര്‍വേ ഫലം പറയുന്നു. മാവേലിക്കരയില്‍ ഇത്തവണ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യസാധ്യതയാണ് സര്‍വേ പ്രവചിക്കുന്നത്. ഏഴ് മണ്ഡലങ്ങളിലെ സാധ്യതകളാണ് രണ്ടാംദിനത്തില്‍ പ്രഖ്യാപിച്ചത്.

Advertisement
Advertisement