മാരാമുറ്റം തെരു ‘ഗായത്രി’യിൽ വി.എം.പത്മനാഭൻ അന്തരിച്ചു


കൊയിലാണ്ടി: മാരാമുറ്റം തെരു ‘ഗായത്രി’യിൽ വി.എം.പത്മനാഭൻ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. കോഴിക്കോട് ഈസ്റ്റ്ഹിൽ എടക്കാട് പിഷാരികാവ് ക്ഷേത്രത്തിന് സമീപം ദേവയാനം വീട്ടിൽ വച്ചായിരുന്നു അന്ത്യം.

മുൻ കെ.എസ്.ഇ.ബി സൂപ്രണ്ട് ആണ്. മാരാമുറ്റം തെരു ക്ഷേത്ര കമ്മിറ്റി പ്രസിഡന്റായി പ്രവർത്തിച്ചിരുന്നു. വെളിയണ്ണൂർ തെരുവിലെ വലിയെടുത്ത് മീത്തൽ കണ്ണൻ്റെയും, ലക്ഷ്മിയുടെയും മകനാണ്.

ഭാര്യ: അംബിക (മുൻ ഹാൻടെക്സ് ജീവനക്കാരി).

മക്കൾ: അനൂപ് (യു.എസ്.എ), അനീഷ് (ബെംഗളൂരു, ഐ.ടി വിഭാഗം), അരുൺ (ടൂൾ ഡിസൈനർ).

മരുമക്കൾ: നീതി, ധന്യ (ഐ.ടി, ബെംഗളൂരു), ശ്രുതി (കനറാ ബാങ്ക്, ചാലപ്പുറം).

സഹോദരങ്ങൾ: രാജൻ (മുൻ കെ.എസ്.ഇ.ബി, മഞ്ചേരി), ഉഷ (മണിയൂർ), നളിനി (നടുവണ്ണൂർ), പരേതരായ ദേവി, രാധ, വിജയൻ.

സംസ്കാരം നാളെ രാവിലെ 8.30 ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ നടക്കും.