മനോഹരമായ നൃത്തച്ചുവടിലൂടെ കൊയിലാണ്ടിക്കാരുടെ മനംകവര്‍ന്ന കൊച്ചുകൂട്ടുകാരില്‍ ആസാം സ്വദേശിയും; കയ്യടി നേടി സില്‍ക്ക് ബസാര്‍ അംഗനവാടിയില്‍ നിന്നെത്തിയ മനോജ് സൊറാഹ്
കൊയിലാണ്ടി: കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന അംഗനവാടി കലോത്സവത്തില്‍ മനോഹരമായ നൃത്തച്ചുവടിലൂടെ ഏവരുടേയും കയ്യടി വാങ്ങിയവരില്‍ ആസാം സ്വദേശിയും. റന്റു ബൊറാഹ്- കബിത ദമ്പതികളുടെ മകനായ മനോജ് സൊറാഹാണ് കൂട്ടുകാര്‍ക്കൊപ്പം സിനിമാ ഗാനത്തിനൊത്ത് ചുവടുവെച്ചത്.
കൊയിലാണ്ടി സില്‍ക്ക് ബസാറിലെ അംഗനവാടിയില്‍ നിന്നാണ് ഈ കൊച്ചുകൂട്ടുകാരന്‍ എത്തിയത്. നാലുവര്‍ഷത്തോളമായി മനോജിന്റെ കുടുംബം കേരളത്തിലാണ്. കുഞ്ഞ് മനോജ് ജനിച്ചതും വളര്‍ന്നതുമെല്ലാം കേരളത്തിലാണ്.
ഈ വര്‍ഷം ജൂണ്‍ മുതലാണ് സില്‍ക്ക് ബസാറിലെ അംഗനവാടിയിലെത്തിയത്. മലയാളം കുറേശ്ശെ അറിയാമെന്നും അതിനാല്‍ കുട്ടിയോട് ആശയവിനിമയം നടത്താനും പഠിപ്പിക്കാനുമൊന്നും വലിയ ബുദ്ധിമുട്ടില്ലെന്ന് മനോജിന്റെ ടീച്ചര്‍ ഷീബ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.