കണക്ക് ഇനി എളുപ്പത്തില്‍ പഠിക്കാം; മാത് മാജിക്കിൻ്റെ മഞ്ചാടി അധ്യാപക പരിശീലനത്തിന് കൊയിലാണ്ടിയില്‍ തുടക്കം


കൊയിലാണ്ടി: ഗണിത പഠനം രസകരവും കാര്യക്ഷമവുമാക്കാനുമുള്ള അന്വേഷണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന മാത് മാജിക്കിൻ്റെ ഭാഗമായുള്ള മഞ്ചാടി അധ്യാപക പരിശീലനത്തിന് തുടക്കമായി. കാനത്തിൽ ജമീല പരിശീലന ശില്പശാല ഉദ്ഘാടനം ചെയ്തു.

പരിപാടിക്ക് നേതൃത്വം നൽകുന്ന അധ്യാപകർക്ക് കെ ഡിസ്ക് വിദഗ്ധരുടെ നേതൃത്വത്തിലുള്ള പരിശീലന ക്ലാസുകൾകള്‍ക്കാണ് തുടക്കമായത്‌. താരതമ്യേന പ്രയാസമേറിയ ഭിന്നസംഖ്യ എന്ന ആശയമാണ് പദ്ധതിയുടെ ഭാഗമായി അഞ്ചാം തരത്തിൽ നടപ്പിലാക്കുന്നത്. കേരള സർക്കാർ കെഡിസ്ക് മുഖേനെ വികസിപ്പിച്ച പഠനരീതി ക്ലാസ് മുറിയിൽ പ്രയോഗിക്കാൻ കൊയിലാണ്ടി മണ്ഡലത്തെയാണ് തെരഞ്ഞെടുത്തത്.

നഗരസഭ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.കെ ഷിജു മാസ്റ്റർ അധ്യക്ഷനായി. സ്കൂളുകൾക്കുള്ള പഠനോപകരണങ്ങൾ ചടങ്ങിൽ വെച്ച് എംഎൽഎ വിതരണം ചെയ്തു.