കൊല്ലം പുനലൂരിൽ നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ച് വീണ് വൈദ്യുത പോസ്റ്റിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം; അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് (വീഡിയോ കാണാം)


Advertisement

 

കൊല്ലം: പുനലൂർ ചുടുകട്ടയിൽ ഉണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. തിരുവനന്തപുരം തട്ടത്തുമല നെടുമ്പറ സ്വദേശി സജീവാണ് മരിച്ചത്.

Advertisement

 

അമിതവേഗതയിൽ തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് വലിയ വളവിൽ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് സമീപത്തെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വീഴ്ചയില്‍ തന്നെ ഹെല്‍മറ്റ് തെറിച്ചു പോയി.

Advertisement

 

തെറിച്ചുവീണ യുവാവിന്‍റെ തല വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.

Advertisement

 

അപകടത്തിന്റെ ഞെട്ടിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

വീഡിയോ കാണാം: 

[bot1]