പൂനൂരിൽ യുവാവ് അപസ്മാരം ബാധിച്ച് പുഴയിൽ വീണ് മുങ്ങി മരിച്ചു


Advertisement

താമരശ്ശേരി: പൂനൂരില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. മഠത്തുംപൊയില്‍ അത്തായക്കുന്നുമ്മല്‍ സുബൈര്‍ ആണ് മരിച്ചത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു.

Advertisement

തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. അപസ്മാര രോഗിയായ സുബൈര്‍ അപസ്മാരം ബാധിച്ച് പുഴയില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കരയിലെത്തിച്ച് ഉടൻ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

Advertisement

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Advertisement

Summery: Young man fell into a river after having epilepsy (seizure) and died in Poonoor.