പയ്യോളിയില്‍ ട്രെയിനിടിച്ച് അജ്ഞാതന്‍ മരിച്ചു


Advertisement

പയ്യോളി: ട്രെയിനിടിച്ച് അജ്ഞാതന്‍ മരിച്ചു. റെയില്‍ സ്‌റ്റേഷന് മുന്നില്‍ ഒന്നാം ഗേറ്റിന് സമീപമാണ് അപകടം നടന്നത്. ഉച്ചയ്ക്ക് 12.29 ഓടെയായിരുന്നു സംഭവം.

Advertisement

കോഴിക്കോട് ഭാഗത്തേക്ക് പോയ കൊച്ചുവേളി എക്‌സ്പ്രസ് തട്ടിയാണ് അജ്ഞാതന്‍ മരിച്ചത്. പയ്യോളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.

Advertisement

മരിച്ചയാള്‍ ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണെന്നും പയ്യോളി പൊലീസ് പറഞ്ഞു.

Advertisement