കീഴൂര്‍ ചന്തയിലെത്തിയ ആള്‍ കുഴഞ്ഞു വീണു മരിച്ചു


Advertisement

പയ്യോളി: കിഴൂര്‍ ഉത്സവ ചന്തയിലെത്തിയാള്‍ കുഴഞ്ഞു വീണു മരിച്ചു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ഇയാള്‍ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം.

Advertisement

പയ്യോളി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.

Advertisement

പയ്യോളി കീഴൂരിലെ ഉത്സവ ചന്തയും കാര്‍ണിവലും വളരെ പ്രസിദ്ധമാണ്. ജനപങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും കീഴൂര്‍ ചന്ത എല്ലാ വര്‍ഷവും ശ്രദ്ധാകേന്ദ്രമാവാറുണ്ട്. ആയിരങ്ങളാണ് കാര്‍ണിവലില്‍ പങ്കാളികളാവാനും ഷോപ്പിംഗിനുമായി ഉത്സവ ചന്തയിലെത്തുന്നത്. ഞായറാഴ്ച ആരംഭിച്ച കീഴൂര്‍ ചന്തയില്‍ വന്‍ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.

Advertisement