വടകരയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു


Advertisement

വടകര: ആയഞ്ചേരിയിൽ അയൽവാസിയുടെ മർദ്ദനമേറ്റ് വയോധികൻ മരിച്ചു. തറോപൊയിലിൽ പുറത്തൂട്ടയിൽ നാണു ആണ് മരിച്ചത്. അറുപത്തിമൂന്ന് വയസാണ്. അൽവാസിയായ വിജേഷാണ് നാണുവിനെ മർദ്ദിച്ചത്. രാവിലെ 11.30 ഓടെയാണ് സംഭവം.

Advertisement

വിജേഷിന്റെ ചവിട്ടേറ്റ് നാണുവിന് പരിക്കേൽക്കുകയായിരുന്നു. അബോധാവസ്ഥയിലായ നാണുവിനെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെെകീട്ട് മൂന്ന് മണിയോടെയാണ് മരണം സംഭവിക്കുന്നത്.

Advertisement

ഇൻക്വസ്റ്റ് നടപടികൾക്കായി പോലീസ് വടകര ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. പ്രതിയെ വടകര പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.

ഭാര്യ: ലീല.

മക്കൾ: ലിജിത , ലിജി, ലിജിത്ത്.

മരുമക്കൾ: ചന്ദ്രൻ (കോട്ടപ്പള്ളി), രാജീവൻ (കാക്കുനി).

Advertisement