കീഴൂര്‍ ചന്തയില്‍ മധ്യവയസ്കൻ കുഴഞ്ഞ് വീണു മരിച്ചു; മരിച്ചത് തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി


പയ്യോളി: കീഴൂര്‍ ചന്തയില്‍ മധ്യവയസ്കൻ കുഴഞ്ഞ് വീണ് മരിച്ചു. തച്ചന്‍കുന്ന് അട്ടക്കുണ്ട് സ്വദേശി കുളങ്ങരക്കുനി ബാലകൃഷ്ണന്‍ ആണ് മരിച്ചത്. അന്‍പത്തിനാല് വയസ്സായിരുന്നു.

വ്യാഴാഴ്ച വൈകിട്ടോടെയാണ് സംഭവം. ഒറ്റയ്ക്ക് കീഴൂര്‍ ചന്തയിലെത്തിയ ബാലകൃഷ്ണൻ ഏഴുമണിയോടെ കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് വിവരം. പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

ഭാര്യ: ജാനു (പയ്യോളി നഗരസഭ ഹരിതകര്‍മ സേനാംഗം).

മക്കള്‍: ജിബിനേഷ് (ഖത്തര്‍), ഷിജിന.

മരുമകന്‍: മനു (ഊരള്ളൂര്‍).

സഹോദരങ്ങള്‍: കുഞ്ഞിക്കണാരന്‍, കുമാരന്‍, നാരായണി.

മൃതദേഹം നാളെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.