സ്കൂൾ കുട്ടികളെയും യുവാക്കളെയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന; നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ തിരുവങ്ങൂർ സ്വദേശി പിടിയിൽ


കൊയിലാണ്ടി: സ്കൂൾ കുട്ടികളെയും യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളേയും ലക്ഷ്യമിട്ട് കഞ്ചാവ് വിൽപ്പന നടത്തിയ തിരുവങ്ങൂർ സ്വദേശി പിടിയിൽ. തിരുവങ്ങൂർ കൂർക്കനാടത്ത് അനുപിനെയാണ് (51) പിടികൂടിയത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സി.ഐ എൻ.സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം കൊയിലാണ്ടി പോലീസ് നടത്തിയ പരിശോധനയിൽ 54 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. വീട്ടിൽ പ്ലാസ്റ്റിക് ടിന്നിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്.

സ്കൂൾ കുട്ടികളും യുവാക്കളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് ഇയാളുടെ പ്രധാന ഇരകൾ. മുൻപും പല കേസുകളിലും അനൂപിനെ എക്‌സൈസ് പിടികൂടിയിരുന്നു. വടകര പോലീസ് സ്റ്റേഷൻ പരിധിയിലും ഇയാൾക്കെതിരെ കഞ്ചാവ് കേസ് നിലവിലുണ്ട്.

[ad1]

പ്രതിയെ പിടികൂടിയ ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കി. പ്രതിയെ റിമാന്റ് ചെയ്തു. കൊയിലാണ്ടി എസ്.ഐ.എം.എൽ.അനൂപ്, എ.എസ്.ഐ അഷറഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിനീഷ്, സതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

[ad2]