ഉള്ള്യേരിയില്‍ അശ്രദ്ധമായി വാഹനമോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു; പിടിലായത് മുക്കം സ്വദേശി


Advertisement

ഉള്ള്യേരി: ഉള്ള്യേരിയില്‍ അശ്രദ്ധമായി വാഹനമോടിച്ച് നിരത്തിലൂടെ പോയയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആനവാതിലില്‍ വെച്ചാണ് നാട്ടുകാര്‍ വാഹനം പിടികൂടിയത്.

Advertisement

കെ.എല്‍ 57 എസ് 2786 മഹീന്ദ്ര ഥാര്‍ വണ്ടിയാണ് നാട്ടുകാര്‍ പിടികൂടിയത്. മുക്കം ചെറുവാടി സ്വദേശി കളത്തില്‍ നൗഷാദാണ് അറസ്റ്റിലായത്.

Advertisement

ഇയാള്‍ക്കെതിരെ അശ്രദ്ധമായി വാഹനം ഓടിച്ചതിന് സ്വമേധയാ കേസെടുത്തിട്ടുണ്ടെന്ന് അത്തോളി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു.

Advertisement