കാരയാട് യോഗീകുളങ്ങര ക്ഷേത്രത്തിലെ ഭണ്ഡാരം കവർന്ന പ്രതി അറസ്റ്റിൽ
മേപ്പയ്യൂര്‍: കാരയാട് യോഗീകുളങ്ങര ക്ഷേത്രത്തിന്‍റെ ഭണ്ഡാരം തകര്‍ത്ത് കവര്‍ച്ച നടത്തിയയാൾ അറസ്റ്റിൽ. മുളിയങ്ങല്‍ സ്വദേശി സതീശന്‍ (32) ആണ് പിടിയിലായത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു കവര്‍ച്ച നടന്നത്.
മൂന്നു മാസങ്ങള്‍ക്ക് മുമ്പ് മേപ്പയൂര്‍ ടൗണിലെ വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതാണ് സതീശന്‍. മേപ്പയൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ കെ.ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ പി.വി.പ്രശോഭ്, എന്‍.കെ. ബാബു, എ.എസ്.ഐ എം. കുഞ്ഞമ്മദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ അഷ്‌റഫ് ചിറക്കര, ടി. കെ. അഖില്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്.