ഇൻസ്റ്റഗ്രാമിലൂടെ പരിചയം, ബാലുശ്ശേരി സ്വദേശിനിയായ പതിനാറുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മലപ്പുറം സ്വദേശി പിടിയിൽ


ബാലുശ്ശേരി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. തിരൂരങ്ങാടി വെളിമുക്ക് കൊടകാമാട്ടിൽ ഷിബിനെ (22) ആണ് ബാലുശ്ശേരി പൊലീസ് പിടികൂടിയത്. സൈബർ സെല്ലിന്റെ സഹായത്തോടെ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ബെംഗളൂരുവിൽ നിന്ന് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ജൂലെെ 4 മുതലാണ് ബാലുശ്ശേരി സ്വദേശിനിയായ പെൺകുട്ടിയെ കാണാതായത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇലക്ട്രോണിക്സ് സിറ്റിക്കടുത്തു വച്ച് പ്രതിയെ പിടികൂടിയത്. വിദ്യാർത്ഥിനിയുമായി കടന്നുകളഞ്ഞ യുവാവിനെ എഎസ്ഐ മുഹമ്മദ് പുതുശ്ശേരി, സീനിയർ സിപിഒ എം.സുരാജ് എന്നിവചേർന്നാണ് പിടികൂടിയത്.

Summary: Malappuram native arrested for sexually assaulting 16-year-old girl from Balussery.