ആഘോഷത്തിന് മാറ്റ് കൂട്ടി മാടാക്കരയിലെ റാഹത്ത് കുടുംബശ്രീ; വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റിവ് കെയര്‍ സൊസൈറ്റിക്ക് ഉപകരണങ്ങള്‍ കൈമാറി
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മാടാക്കര റാഹത്ത് കുടുംബശ്രീയുടെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് രോഗീ പരിചരണ ഉപകരണങ്ങള്‍ നല്കി. വസന്തപുരം അങ്കണവാടിയില്‍ നടന്ന പരിപാടിയില്‍ എം.എല്‍.എ കാനത്തില്‍ ജമീലയാണ് ഉപകരണങ്ങള്‍ ആശ്വാസം പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് കൈമാറിയത്.
വാഷികാഘോഷം കാനത്തില്‍ ജമീല എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ അധ്യക്ഷയായി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജുബീഷ്, പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ റസിയ, പതിനാറാം വാര്‍ഡ് മെമ്പര്‍ രമേശന് കിഴക്കയില്‍, രണ്ടാം വാര്‍ഡ് മെമ്പര്‍ സുധ കവുകല് പൊയില്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ പ്രനീത, റാഹത്ത് കുടുംബശ്രീ സെക്രട്ടറി റജുല, റാഹത്ത് കുടുംബശ്രീ പ്രസിഡന്റ് വഹീദ എന്നിവര്‍ പങ്കെടുത്തു.