ശക്തി പ്രകടനവും ഇശല്‍വിരുന്നും; കോടിക്കല്‍ ശാഖ മുസ്ലിം ലീഗ് ഓഫീസ് നാടിന് സമര്‍പ്പിച്ചു


നന്തിബസാര്‍: എം.ചേക്കുട്ടി ഹാജി സ്മാരക സൗധം കോടിക്കല്‍ ശാഖ മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുസ്ലിംലീഗിന്റെ ഓഫീസുകള്‍ നാടിന്റെ ആശ്രയ കേന്ദ്രങ്ങളാണെന്നും പാവപ്പെട്ടവരുടെയും അശരണരുടെയും കണ്ണീരൊപ്പുന്ന സ്വാന്തന ഇടങ്ങളാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

പി.വി അബൂബക്കര്‍ സാഹിബിന്റെ നാമധേയത്തിലുള്ള ഓഡിറ്റോറിയം മുസ്ലിംലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി.കെ കുഞ്ഞാലികുട്ടി ഉല്‍ഘാടനം ചെയ്തു. തീരദേശത്ത് പാര്‍ട്ടിക്ക് പുത്തനുണര്‍വ് നല്‍കി ഹൈടെക് ഓഫീസ് സംവിധാനം ഒരുക്കിയത് മാതൃകപരമാണെന്ന് കുഞ്ഞാലികുട്ടി പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി മുഖ്യപ്രഭാഷണം നടത്തി. കോണ്‍ട്രാക്ടര്‍ പി.കെ.കെ അബ്ദുള്ളക്കും ബില്‍ഡിംഗ് നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയ ചെയര്‍മാന്‍ പി.കെ ഹുസൈന്‍ ഹാജിയെയും ചടങ്ങില്‍ ആദരിച്ചു.

ഓഫിസിലേക്ക് ഒരു വര്‍ഷത്തെ ചന്ദ്രിക സ്പ്രാണ്‍സര്‍ ചെയ്ത സാജിദ് സജ വാര്‍ഷിക വരിസംഖ്യ കെ.എം ഷാജിക്ക് കൈമാറി. പി.കെ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. പി.കെ മുഹമ്മദലി കെട്ടിട നിര്‍മ്മാണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടി.ടി ഇസ്മായില്‍, റഷീദ് വെങ്ങളം, കെ.പി മുഹമ്മദ്, വി.പി ഇബ്രാഹിം കുട്ടി, സി. ഹനീഫ മാസ്റ്റര്‍, മീത്തില്‍ അബ്ദുറഹ്‌മാന്‍, സി.കെ അബൂബക്കര്‍, വി പി ദുല്‍ഖിഫില്‍, വര്‍ദ് അബ്ദുറഹ്‌മാന്‍, അലി കൊയിലാണ്ടി, കെ.കെ റിയാസ്, പി.വി നിസാര്‍, ഫസല്‍ തങ്ങള്‍, ജാഫര്‍ നിലയെടുത്ത്, പി. റഷീദ, ശൗഖത്ത് കുണ്ടുകുളം എന്നിവര്‍ സംസാരിച്ചു. കെ.പി കരീം സ്വാഗതവും പി. ബഷീര്‍ നന്ദിയും പറഞ്ഞു. കോടിക്കലില്‍ നിന്ന് ആരംഭിച്ച് ഞെട്ടിക്കരപാലം വരെ ശക്തിപ്രകടനവും ഷാഫി കൊല്ലത്തിന്റെ നേതൃത്വത്തില്‍ ഇശല്‍ വിരുന്നും നടന്നു.