പങ്കാളികളായത് ആയിരത്തോളം വിദ്യാര്‍ഥികള്‍; കെ.എസ്.ടി.യു കൊയിലാണ്ടി സബ്ജില്ല കമ്മിറ്റി നടത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് മോഡല്‍ പരീക്ഷ ശ്രദ്ധേയമായി
കൊയിലാണ്ടി: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ കൊയിലാണ്ടി സബ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന എല്‍.എസ്.എസ്, യു.എസ്.എസ് മോഡല്‍ പരീക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണപ്രദമായി. രണ്ടു കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.
കൊയിലാണ്ടി ഐ.സി.എസ് സ്‌കൂള്‍, കെ.പി.എം.എസ്.എം. എച്ച്.എസ്.എസ് അരിക്കുളം എന്നീ സ്‌കൂളുകളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. ഐ.സി. എസ് സ്‌കൂളില്‍ നടന്ന ചടങ്ങ് കൊയിലാണ്ടി നിയോജക മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി സി. ഹനീഫ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് സിറാജ് ഇയ്യഞ്ചേരി അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി നഗരസഭ കൗണ്‍സിലര്‍ എ.അസീസ് മാസ്റ്റര്‍, കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി ബഷീര്‍ വടക്കയില്‍, ഐ.സി.എസ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ നാരായണന്‍ മാസ്റ്റര്‍,ആസിഫ് കലാം, സുഹറ വി.പി, നസീറ എ.കെ.എസ്, സാന്‍സി നൗഫല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഉപജില്ല വൈസ് പ്രസിഡണ്ട് ഷരീഫ് കാപ്പാട് സ്വാഗതവും വനിത വിംഗ് ചെയര്‍പേഴ്‌സണ്‍ റിലീഷബാനു നന്ദിയും പറഞ്ഞു. സിദ്ധീഖ് മാസ്റ്റര്‍, രജീഷ് മാസ്റ്റര്‍, രജനി ടീച്ചര്‍, ഹാദി റഷദ്, യാസിന്‍ ഇസ്മായില്‍, നിഹ്‌മ, ഷിറിന്‍, ജസീല്‍, ഷര്‍മിദ, റുബ്ഷിദ, നജ, നിദ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Summary: LSS and USS Model Exam conducted by KSTU Koyilandy Sub-Zilla Committee is noteworthy