‘ആക്സിൽ പൊട്ടി, നിയന്ത്രണം വിട്ട ലോറി കാറില്‍ വന്നിടിച്ചു’; അത്ഭുതകരമായി രക്ഷപ്പെട്ട് യാത്രക്കാര്‍, മൂടാടിയില്‍ ഒഴിവായത് വന്‍ ദുരന്തം


Advertisement

മൂടാടി: മൂടാടി പഞ്ചായത്തിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. കാറിന്റെ മുൻഭാഗം തകർന്ന നിലയിൽ. ആളുകൾക്ക് നിസ്സാരമായ പരുക്കുകളുണ്ട്. ഉച്ചയ്ക്ക് മൂന്നേ കാലോടെയാണ് സംഭവം.

Advertisement

വടകര ഭാഗത്തു നിന്ന് വരുകയായിരുന്നു കണ്ടെയ്നർ ലോറി, എയർപോർട്ടിൽ നിന്ന് കണ്ണൂർ ഭാഗത്തെക്ക് പോവുകയായിരുന്ന കാറിൽ ഇടിയ്ക്കുകയായിരുന്നു. ലോറിയുടെ ആക്‌സിലേറ്റർ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് ഇടയാക്കിയത്. ആക്സിൽ തകർന്ന ലോറി ഉയർന്നു പൊങ്ങി വാഹനത്തിൽ വന്നിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ പരിക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കുകൾ സാരമല്ല.

Advertisement

ഒഴിവായത് വൻ ദുരന്തം എന്നാണ് ദൃക്‌സാക്ഷികൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞത്. നിയന്ത്രണം വിട്ട വാഹനം സമീപത്തെ പോസ്റ്റിൽ പോയി ഇടിക്കേണ്ടതായിരുന്നു, തലനാരിഴയ്ക്കാണ് രക്ഷപെട്ടതെന്നവർ കൂട്ടിച്ചേർത്തു. ഇടിയുടെ ആഘാതത്തിൽ സ്വിഫ്റ്റിന് മുൻപുണ്ടായിരുന്ന വാഹനത്തിലേക്ക് കാർ പോയി ഇടിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി ട്രാഫിക് പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Advertisement