കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ ഹാജി (ലണ്ടന്‍) അന്തരിച്ചു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയിലെ വ്യാപാര പ്രമുഖന്‍ ഉസ്മാന്‍ ഹാജി (ലണ്ടന്‍) അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

Advertisement

കൊയിലാണ്ടിയിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയാണ്. സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ വ്യക്തിത്വമായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് റിലീഫ് കമ്മിറ്റി മുഖ്യരക്ഷാധികാരി, കാവുംവട്ടം മുസ്ലിം യു.പി സ്‌കൂള്‍ മാനേജര്‍, കുറുവങ്ങാട് മസ്ജിദുല്‍ ബിലാല്‍ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. കൂടാതെ കൊയിലാണ്ടിയിലെ സാമൂഹ്യക്ഷേമ പ്രവര്‍ത്തന രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ നെസ്റ്റ്, തണല്‍, തണല്‍ ലൈഫ്, തുടങ്ങിയ സംഘടനകളുമായി വളരെയധികം സഹകരിച്ച വ്യക്തിത്വമായിരുന്നു.

Advertisement

സംസ്‌കാരം നാളെ (21-04-2024) നടക്കും. മയ്യത്ത് നിസ്‌കാരം രാവിലെ എട്ടുമണിക്ക് മസ്ജിദുല്‍ ബിലാല്‍. 8.15ന് കുറുവങ്ങാട് ജുമാമസ്ജിദില്‍.

Advertisement