ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാരനാണോ? എങ്കില്‍ പരിശീലന തിയ്യതികളില്‍ മാറ്റമുണ്ട്- വിശദാംശങ്ങള്‍ അറിയാം


Advertisement

കോഴിക്കോട്: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലന പരിപാടികള്‍ നീട്ടി. നേരത്തെ ഏപ്രില്‍ 15, 16, 17 തിയ്യതികളിലായി നടത്താന്‍ നിശ്ചയിച്ച പരിപാടിയാണ് നീട്ടിവെച്ചത്.

Advertisement

യഥാക്രമം ഏപ്രില്‍ 18, 19, 20 തിയ്യതികളിലായി പരിശീലന പരിപാടികള്‍ നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്. ഏപ്രില്‍ 18ന് പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ നേരത്തെ നിര്‍ദേശം ലഭിച്ചിരുന്നവര്‍ അതേ തിയ്യതിയില്‍ തന്നെ പങ്കെടുക്കണമെന്ന് ജില്ലാ ഭരണകൂടം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Advertisement
Advertisement