നിരക്ഷരരെ കണ്ടെത്താൻ സാക്ഷരതാ സർവ്വേ; കൊയിലാണ്ടി നഗരസഭയിലെ നാലാം വാർഡിൽ വിപുലമായ പദ്ധതികൾ


കൊയിലാണ്ടി: അവശേഷിക്കുന്ന നിരക്ഷരരെയും സാക്ഷരരാക്കുക എന്ന ലക്ഷ്യവുമായി കൊയിലാണ്ടി നഗരസഭ. സാക്ഷരതാ സർവ്വെയുടെ നഗരസഭാ തല ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി നിജില പറവക്കൊടി നിർവ്വഹിച്ചു.

കൊയിലാണ്ടി നഗരസഭാ നാലാം വാർഡിലാണ് സാക്ഷരതാ സർവ്വേയുടെ ക്ലാസുകൾ ആരംഭിച്ചത്. വീവൺ കലാസമിതി & വായനശാലയിൽ വച്ച് നടത്തിയ യോഗത്തിൽ സാക്ഷരതാ പ്രേരക് ശ്രീമതി യമുന പദ്ധതി വിശദീകരിച്ചു.

സംസ്ഥാനത്ത് പരിപൂർണ സാക്ഷരത കൈവരിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാവരികയാണ്. ഇതിനായി  സാക്ഷരതാ സർവ്വെ നടത്തി നിരക്ഷരരെ കണ്ടെത്താനുള്ള പ്രവർത്തനമാണ് നടന്നുവരുന്നത്.

വാർഡിൽ ഒക്ടോബർ 6 ന് തന്നെ ഒൻപത് ക്ലസ്റ്ററിലും സർവ്വെ പൂർത്തീകരിക്കാൻ ആണ് തീരുമാനം. എ.ഡി.എസ്. ചെയർ പേഴ്സൺ ശ്രീമതി ബാവ കൊന്നേങ്കണ്ടി സ്വാഗതവും ശ്രീമതി അപർണ നന്ദിയും പറഞ്ഞു.