ചെറുവണ്ണൂര്‍ സ്വദേശിയായ ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ അന്തരിച്ചു
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ സ്വദേശിയായ ചെറിയ തൃപ്പണംകോട്ട് ശ്രീനിലയത്തില്‍ ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ അന്തരിച്ചു. നാല്‍പ്പത്തിയൊന്‍പത് വയസായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ അടക്കം പോരാടിയ സൈനികനാണ്.
അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെ ബാംഗ്ലൂരില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം ഇന്ന് രാത്രി ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
അച്ഛന്‍: സുബൈദാര്‍ കുഞ്ഞിരാമന്‍ നായര്‍. അമ്മ: വസന്ത. ഭാര്യ: രാജലക്ഷ്മി. മക്കള്‍: നേഹ, സ്പര്‍ശ്. സഹോദരങ്ങള്‍: സുമേഷ്.