ഓട്ടുരുളിയുടെ നടുക്ക് വാല്‍ക്കണ്ണാടിയും, അഞ്ച് തിരിയിട്ട നിലവിളക്കും; വിഷുക്കണി ഒരുക്കുമ്പോള്‍ ഇവ ശ്രദ്ധിക്കണം
സമ്പല്‍സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും വീണ്ടുമൊരു വിഷുക്കാലം വന്നെത്തിയിരിക്കുകയാണ്. നാടും നഗരവും വിഷു ആഘോഷിക്കാനായി അവസാന നിമിഷത്തിലും തിരക്ക് പിടിച്ച് ഓടുകയാണ്.
വിഷുവിന് കണി വെക്കാതെ മലയാളികള്‍ക്ക് ഒരാഘോഷവും ഇല്ലെന്ന് തന്നെ പറയാം. ഐശ്വര്യപൂര്‍ണമായ ഒരു വര്‍ഷത്തിന് വേണ്ടി കണി ഒരുക്കാന്‍ വെള്ളരിയും കൊന്നപ്പൂവും തേച്ചുമിനുക്കിയ ഉരുളിയുമായിമായി മലയാളികള്‍ കാത്തിരിക്കുകയാണ്. പണ്ട് മുതലേ വിഷു കണി വെക്കുന്നതിന് ചില രീതികളുണ്ട്.
വിഷു കണി ഒരുക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
*തേച്ചു വൃത്തിയാക്കിയ നിലവിളക്ക് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.
*ഉരുളിയില്‍ തന്നെ കണി ഒരുക്കുകയും വേണം
*ഉരുളി ഉണക്കലരിയും നെല്ലും ചേര്‍ത്ത് പകുതിയോളം നിറയ്ക്കുകയും വേണം
*ശേഷം ഒരു നാളികേര മുറി വയ്ക്കണം, ചിലയിടങ്ങളില്‍ നാളികേരത്തില്‍ എണ്ണ നിറച്ച് തിരിയിട്ട് കത്തിക്കാറുണ്ട്
*ശേഷം കണിവെള്ളരി, ചക്ക, മാങ്ങ, കദളിപ്പഴം എന്നിവ വെക്കുക
*ഇനിയാണ് വാല്‍ക്കണ്ണാടി വെക്കേണ്ടത്
*കണി കാണുമ്പോള്‍ സ്വന്തം മുഖം കാണാനാണ് കണ്ണാടി വെക്കുന്നത്. ദൈവത്തിനൊപ്പം സ്വത്വവും അറിയുക എന്നതാണ് ഇതിന് പിന്നില്‍
*ഉരുളിക്ക് തൊട്ടടുത്തായാണ് ശ്രീകൃഷ്ണ വിഗ്രഹമോ ചിത്രമോ വെക്കേണ്ടത്
*അടുത്ത് തന്നെ താലത്തില്‍ കോടി മുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വെക്കേണ്ടതാണ്.
*ഒപ്പം ഓട്ടു കിണ്ടിയില്‍ വെള്ളം നിറച്ച് വെക്കുകയും ചെയ്യണം
*കണിയൊരുക്കാൻ വേണ്ട സാധനങ്ങൾ
*നിലവിളക്കിന്റെ വെളിച്ചത്തില്‍ കണ്ണനെയും ധനവും ഫലങ്ങളും ധാന്യങ്ങളും കണികണ്ടുണരുന്നത് വരുന്ന വര്‍ഷം നിങ്ങളുടെ ജീവിതം ഐശ്വര്യപൂര്‍ണമാക്കും.