വിഷുവിനൊപ്പം ഉത്സവാഘോഷങ്ങളെയും വരവേറ്റ് നാട്; ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറി


കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്ര മഹോല്‍സവത്തിന് കൊടിയേറി. ക്ഷേത്രം മേല്‍ തന്ത്രി അണ്ടലാടിമന പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മിഹത്വത്തിലാണ് കൊടിയേറിയത്. ഏപ്രില്‍ 12 മുതല്‍ 18 വരെ വിവിധ താന്ത്രിക ചടങ്ങുകളോടെയും, ആഘോഷ പരിപാടികളോടെയും ഉത്സവം ആഘോഷിക്കും.

3 ന് വൈകീട്ട് കൊടിയേറ്റം, ശ്രീഭൂതബലി, രാത്രി 7.30 ന് കുചേലന്‍ നാടകം, 14 ന് രാവിലെ ശ്രീഭൂതബലി എഴുന്നള്ളിപ്പ്, ചാക്യാര്‍കൂത്ത്, വൈകു 4.30 ന് കാഴ്ചശീവേലി, തായമ്പക, കേളി, ”ശീവേലി എഴുന്നള്ളിപ്പ്, രാത്രി 07:00ന് പ്രാദേശിക കലാകാരന്‍മാരുടെ കലാവിരുന്ന്, എന്നിവ നടക്കും.

15 ന് ചെറിയ വിളക്ക്, രാവിലെ. 10.30 ന് ചാക്യാര്‍കൂത്ത്, വൈകീട്ട് 4.30 കാഴ്ചശീവേലി, തിടമ്പ് നൃത്തം, രാത്രി 9.30 ന് അഗ്‌നി ചിലമ്പ് നൃത്ത കാവ്യശില്‍പം, 16 ന് രാവിലെ 10.30 ഓട്ടന്‍തുള്ളല്‍, പ്രഭാഷണം, 4.30. കാഴ്ചശീവേലി, രാത്രി 9 മണിക്ക് ഫോക്ക് മെഗാഷോ, കരിങ്കാളി, 17 ന് രാവിലെ ശീവേലി എഴുന്നള്ളിപ്പ്, 10 മണി ഓട്ടന്‍തുള്ളല്‍, ഇളനീര്‍ കുലവരവ്, വൈകീട്ട് കാഴ്ചശീവേലി, ആലിന്‍കീഴ് മേളം, തിരിച്ചു വന്ന് പാണ്ടിമേളം 18 ന് ആറാട്ട്, രാവിലെ 8 മണിക്ക് ആറാട്ട് എഴുന്നള്ളിക്കല്‍, ആറാട്ട് സദ്യ എന്നിവ നടക്കും.