ഫോട്ടോ ക്വാളിറ്റി കുറയുമല്ലോയെന്ന ആശങ്കയ്ക്ക് വിട, വാട്സ്ആപ്പിലൂടെ ഒറിജിനൽ ക്വാളിറ്റിയിൽ ഡോക്യുമെന്റായല്ലാതെ ഫോട്ടോസ് അയക്കാം; പുതിയ ഫീച്ചറിന്റെ പ്രവർത്തനം എങ്ങനെയെന്ന് നോക്കാം


ക്വാളിറ്റി ഒട്ടും നഷ്ടപ്പെടാതെ വാട്സ്ആപ്പിൽ ഇനി ചിത്രങ്ങൾ കൈമാറാം. പഴയതു പോലെ ഡോക്യുമെന്റ് രൂപത്തിലല്ല. ഇമേജ് രൂപത്തിൽ തന്നെ ക്വാളിറ്റി നഷ്ടപ്പെടാതെ ഫോട്ടോകൾ അയക്കാൻ പറ്റുന്ന സംവിധാനം ഉടനെത്തും . ഇത് വരുന്നതോടെ കംപ്രഷന്‍ കൂടാതെ ഒറിജിനല്‍ ക്വാളിറ്റിയില്‍ ഫോട്ടോകള്‍ പങ്കിടാന്‍ സാധിക്കും.

വാട്സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാട്ട്‌സ്ആപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.23.2.11പതിപ്പിലാണ് ഫീച്ചർ കണ്ടെത്തിയിരിക്കുന്നത്.

അയയ്‌ക്കുന്ന ചിത്രങ്ങളുടെ ഗുണനിലവാരം തിരഞ്ഞെടുക്കുന്നതിനുള്ള ഒരു ഓപ്‌ഷനാണ് ബീറ്റ പതിപ്പിൽ കാണിക്കുന്നത്. അതുവഴി ചിത്രങ്ങളുടെ ക്വാളിറ്റി സെറ്റ് ചെയ്തതിന് ശേഷം ആവശ്യാനുസരണം അയക്കാൻ സാധിക്കും.

ചിത്രങ്ങള്‍ അയക്കാൻ സെലക്ട് ചെയ്യുമ്പോൾ, ഡ്രോയിംഗ് ടൂള്‍ ഹെഡറിലെ ഒരു പുതിയ ക്രമീകരണ ഐക്കണ്‍ വരുന്നുണ്ട്. ഫോട്ടോസ് അയയ്ക്കുന്നതിന് മുമ്പ് ചിത്രത്തിന്‍റെ ഗുണനിലവാരം ഒറിജിനലിലേക്കു മാറ്റാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണിത്. അതേസമയം ഈ പുതിയ ഓപ്ഷന്‍ വീഡിയോകള്‍ക്ക് ലഭ്യമാകാന്‍ സാധ്യതയില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

വാട്സ്ആപ്പിലൂടെ അയക്കുമ്പോൾ ചിത്രങ്ങളുടെ ക്വാളിറ്റി കുറയുമെന്ന് കണ്ട് അവ, ഡോക്യുമെന്റായും ഇ-മെയിലൂടെയും അയക്കുന്നവർക്ക് പുതിയ ഫീച്ചർ ഏറെ ഉപകാരപ്പെടും. പരീക്ഷണ ഘട്ടത്തിലുള്ള ഫീച്ചർ എപ്പോഴാണ് മറ്റ് യൂസർമാർക്ക് ലഭിക്കുകയെന്നതിനെ കുറിച്ച് വാട്സ്ആപ്പ് സൂചനകളൊന്നും നൽകിയിട്ടില്ല. എങ്കിലും ബീറ്റ സ്റ്റേജിലുള്ള ഫീച്ചർ സമീപ ഭാവിയിൽ എല്ലാവർക്കും അപ്ഡേറ്റിലൂടെ ലഭിച്ചേക്കാം.

Also Read– പഠിക്കാന്‍ സാഹചര്യമില്ലാതിരുന്നിട്ടും നന്നായി പഠിക്കുന്ന കുട്ടി, എല്‍എസ്എസ്, യുഎസ്എസ് നേടിയിട്ടുണ്ട്, പുസ്തകം എടുക്കാനെന്ന് പറഞ്ഞ് പോയ അര്‍ച്ചനയെ പിന്നീട് കണ്ടത് കത്തിക്കരിഞ്ഞ നിലയില്‍, ഞെട്ടല്‍ മാറാതെ എകരൂല്‍

Summary: you can send photos through WhatsApp in original quality, not as documents; Let’s see how the new feature works