രക്ഷിക്കാം കുട്ടികളെ ലഹരിവലയില്‍ നിന്നും; നവംബര്‍ 27ന് പൊയില്‍ക്കാവ് ലഹരിവിരുദ്ധ ബോധവത്കരണം


കൊയിലാണ്ടി: രക്ഷിക്കാം കുട്ടികളെ ലഹരിവലയില്‍ നിന്നും എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് രശ്മി പൊറ്റപ്പൊയില്‍ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിക്കുന്നു. നവംബര്‍ 27 ഞായറാഴ്ച മൂന്നുമണിക്ക് പൊയില്‍ക്കാവ് പൊറ്റപ്പൊയിലാണ് പരിപാടി.

സിവില്‍ പൊലീസ് ഓഫീസര്‍ രംഗീഷ് കടവത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രദേശത്തെ എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിക്കും.