കേരള ചരിത്രത്തില്‍ ആദ്യം, സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകള്‍; നിയമസഭാ സമ്മേളനത്തിന് തുടക്കമായി


തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. നിയമസഭ സമ്മേളനത്തില്‍ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കേണ്ട ചെയര്‍മാന്മാരുടെ പാനല്‍ പ്രഖ്യാപിച്ചു. ചരിത്രം സൃഷ്ടിച്ച സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകളാണ്.

ഇതാദ്യമായാണ് വനിതകളെ മാത്രം ഉള്‍പ്പെടുത്തി സ്പീക്കര്‍ പാനല്‍ തയ്യാറാക്കുന്നത്. പാനല്‍ ചെയര്‍മാന്‍ എന്നാണ് ഇത്തരത്തില്‍ സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി.കെ. ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ.കെ രമയുമാണ് പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

സ്പീക്കര്‍ എ.എന്‍. ഷംസീറാണ് പാനലില്‍ വനിതകള്‍ വേണമെന്ന് നിര്‍ദേശിച്ചത്. തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിര്‍ദ്ദേശിക്കുകയായിരുന്നു.