Tag: Niyamasabha

Total 3 Posts

‘കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്, എത്രയും പെട്ടെന്ന് സ്ഥലമേറ്റെടുത്ത് പ്രവൃത്തി പൂര്‍ത്തിയാക്കണം’; കൊല്ലം-നെല്ല്യാടി-മേപ്പയ്യൂര്‍ റോഡ് വികസനം സബ്മിഷനായി നിയമസഭയില്‍ ഉന്നയിച്ച് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ, മറുപടി നൽകി മന്ത്രി മുഹമ്മദ് റിയാസ് (വീഡിയോ കാണാം)

കൊയിലാണ്ടി: കൊല്ലം-നെല്ല്യടി-മേപ്പയ്യൂര്‍ റോഡിന്റെ വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് നിയമസഭയില്‍ ആവശ്യപ്പെട്ട് പേരാമ്പ്ര എം.എല്‍.എയും മുന്‍ മന്ത്രിയുമായ ടി.പി.രാമകൃഷ്ണന്‍. സബ്മിഷനായാണ് അദ്ദേഹം സഭയില്‍ ഇക്കാര്യം ഉന്നയിച്ചത്. റോഡ് വികസന പ്രവൃത്തി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എം.എല്‍.എയ്ക്ക് മറുപടി നല്‍കി. കൊയിലാണ്ടി, പേരാമ്പ്ര മണ്ഡലങ്ങളെ

കേരള ചരിത്രത്തില്‍ ആദ്യം, സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകള്‍; നിയമസഭാ സമ്മേളനത്തിന് തുടക്കമായി

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനത്തിന് തുടക്കമായി. നിയമസഭ സമ്മേളനത്തില്‍ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തില്‍ സഭ നിയന്ത്രിക്കേണ്ട ചെയര്‍മാന്മാരുടെ പാനല്‍ പ്രഖ്യാപിച്ചു. ചരിത്രം സൃഷ്ടിച്ച സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകളാണ്. ഇതാദ്യമായാണ് വനിതകളെ മാത്രം ഉള്‍പ്പെടുത്തി സ്പീക്കര്‍ പാനല്‍ തയ്യാറാക്കുന്നത്. പാനല്‍ ചെയര്‍മാന്‍ എന്നാണ് ഇത്തരത്തില്‍ സഭ നിയന്ത്രിക്കുന്ന അംഗങ്ങളെ വിശേഷിപ്പിക്കുന്നത്. ഭരണപക്ഷത്തു നിന്നും

എം.ബി.രാജേഷ് മന്ത്രിസഭയിലേക്ക്, എ.എന്‍.ഷംസീര്‍ സ്പീക്കറാകും, എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജിവച്ചു; പുനസംഘടനയിലൂടെ മുഖം മിനുക്കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി.രാജേഷ് സംസ്ഥാന മന്ത്രിസഭയിലേക്ക്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റതിനെ തുടര്‍ന്ന് എം.വി.ഗോവിന്ദന്‍ മന്ത്രിസ്ഥാനം രാജി വച്ചു. ഈ ഒഴിവിലേക്കാണ് രാജേഷ് മന്ത്രിയായി എത്തുന്നത്. വകുപ്പ് ഏതാകുമെന്ന കാര്യത്തിൽ വ്യക്തത ഇല്ല. എം.ബി.രാജേഷിന് പകരം പുതിയ നിയമസഭാ സ്പീക്കറായി തലശ്ശേരി എം.എല്‍.എ അഡ്വ. എ.എന്‍.ഷംസീറിനെയും തീരുമാനിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് ഇക്കാര്യങ്ങള്‍