അരുത് അത് പറയരുത്; നാവിനു പൂട്ടിടൽ പ്രതിഷേധവുമായി കൊയിലാണ്ടിയിലെ അഭിഭാഷകർ


കൊയിലാണ്ടി: പാർലിമെന്റിൽ ചില പദങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്നും ആയത് സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും എന്നുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി കൊയിലാണ്ടിയിലെ അഭിഭാഷകർ.

കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമങ്ങൾക്ക് എതിരെ പാർലിമെന്റിനകത്തും വളപ്പിനുള്ളിലും ഉള്ള പ്രതിഷേധങ്ങൾക്ക് പുറകാലെയാണ് ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ ആഭിമുഖ്യത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങൾ നടത്തിയത്.

കൊയിലാണ്ടി കോടതി പരിസരത്ത്‌ നടന്ന പ്രതിഷേധം യൂണിയൻ ജില്ലാ പ്രസിഡണ്ട് അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം അഡ്വ. എൽ.ജി ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. unit സെക്രട്ടറി അഡ്വ.പി ജതിൻ സ്വാഗതവും അഡ്വ പ്രവീൺ ഓട്ടൂർ നന്ദിയും പറഞ്ഞു.