ചുമയും തൊണ്ട വേദനയുമുണ്ടോ? നിസ്സാരമായി കാണരുതേ! തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണമാകാം


രീരത്തില്‍ ബാധിക്കുന്ന കാന്‍സറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തൊണ്ടയിലെ കാന്‍സര്‍. തുടക്കത്തില്‍ നിസ്സാര ലക്ഷണങ്ങള്‍ കാണിക്കുന്നതിനാല്‍ രോഗത്തിന്റെ കാര്യത്തില്‍ പലപ്പോഴും അശ്രദ്ധ കാണിക്കുന്നത് പതിവാണ്. എന്നാല്‍ അത്തരത്തില്‍ അവഗണിക്കേണ്ട രോഗമല്ല തൊണ്ടയിലെ കാന്‍സര്‍. പല കാരണങ്ങള്‍ കൊണ്ടും തൊണ്ടയിലെ കാന്‍സര്‍ നമ്മളില്‍ പിടി മുറുക്കുന്നു. ചെറിയ ലക്ഷണങ്ങളാണെങ്കിലും ഇത് കണ്ടെത്തി ചികിത്സിക്കേണ്ടത് വളരെ പ്രധാനമാണ്.

തൊണ്ടയിലെ കാന്‍സര്‍ ഏറ്റവും കൂടുതലായി ബാധിക്കുന്നത് പുരുഷന്‍മാരെയാണ്. പുകവലി, അമിതമായ മദ്യപാനം, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം തുടങ്ങിയവ തൊണ്ടയിലെ കാന്‍സറിന് കാരണമാവുന്നു.

തൊണ്ടയിലെ കാന്‍സറിന്റെ ലക്ഷണങ്ങള്‍..

1. വിട്ടുമാറാത്ത ചുമയും തൊണ്ട വേദനയും

ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കുന്ന ചുമയും തൊണ്ട വേദനയുമുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. ഒരുപക്ഷേ തൊണ്ടയില്‍ കാന്‍സര്‍ വളരുന്നതിന്റെ തുടക്കമാവാം. തൊണ്ടയിലെ കാന്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ നിസ്സാരവുമായ ലക്ഷണമാണ് ചുമ. തൊണ്ടക്ക് പുറമെ വായയിലും ശ്വാസകോശത്തിലുമുള്ള കാന്‍സറിനും കാണുന്ന ഒരു ലക്ഷണമാണ് ചുമ.

2. ഭക്ഷണമിറക്കാനുള്ള ബുദ്ധിമുട്ട്

ഭക്ഷണമിറക്കുമ്പോള്‍ കഠിനമായ വേദനയനുഭവപ്പെടുകയാണങ്കെില്‍ ഒരു പക്ഷെ നിങ്ങളുടെ തൊണ്ടയില്‍ കാന്‍സര്‍ വളരുന്നുണ്ടാവാം. ഈ ലക്ഷണത്തെ ഒരിക്കരുലും നിസ്സാരമായി കാണരുത്.

3. അണുബാധ

തൊണ്ടയില്‍ ഉണ്ടാവുന്ന അണുബാധയും കാന്‍സറിന്റെ പ്രധാന ലക്ഷണമാണ്. തൊണ്ടയിലെ അണുബാധ മരുന്ന് കഴിച്ചിട്ടും മാറുന്നില്ല എങ്കില്‍ കാന്‍സറിന്റെ ലക്ഷണമാണോ എന്ന കാര്യത്തില്‍ ഉറപ്പു വരുത്താന്‍ വ്ദഗ്ധ ഡോക്ടറുടെ സേവനം തേടേണ്ടതുണ്ട്. ഇത്തരം ചെറിയ ലക്ഷണങ്ങള്‍ പോലും തള്ളിക്കളയാന്‍ പാടില്ല എന്നതാണ് പ്രധാനം.

4. ചെവി വേദന

തൊണ്ടയില്‍ കാന്‍സര്‍ ഉണ്ടാവുമ്പോള്‍ തൊണ്ടയേയും ചെവിയേയും ബന്ധിപ്പിക്കുന്ന രക്തക്കുഴലുകള്‍ക്ക് സമ്മര്‍ദമേറുകയും അത് മൂലം വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ചെവി വേദനയുണ്ടെങ്കില്‍ ഒരിക്കലും നിസ്സാരമാക്കരുത്.

5. ശ്വാസ തടസം

ശ്വാസ തടസം തൊണ്ടയിലെ കാന്‍സറിന്റെ പ്രധാനലക്ഷണമാണ്. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസം കിട്ടാതെയിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ആസ്ത്മയാണെന്നു കരുതി അവഗണിക്കരുത്.

6. ശബ്ദത്തിലുണ്ടാവുന്ന മാറ്റം

ശബ്ദത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും തൊണ്ടയിലെ കാന്‍സറിന് കാരണമാവുന്നു. പ്രധാനമായും പെട്ടന്നുള്ള ശബ്ദമാറ്റം വളരെയധികം ശ്രദ്ധിക്കണം.

തൊണ്ടയിലെ കാന്‍സറിന്റെ മിക്ക ലക്ഷണങ്ങളും തുടക്കത്തില്‍ നിസാരമായിരിക്കും. അതിനാല്‍ ഒരിക്കലും അതിനെ അവഗണിക്കരുത്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ ഒരിക്കലും വൈകിപ്പിക്കരുതെന്നതാണ് പ്രധാനം. ആരോഗ്യത്തിന് വില്ലനാവുന്ന പലതരം അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ നമ്മുടെ അനാസ്ഥ കാരണമാവും. അതിനാല്‍ ആരോഗ്യവിദഗ്ധരുടെ നിര്‍ദേശ പ്രകാരം കൃത്യമായ രോഗനിര്‍ണയം അത്യാവശ്യമാണ്.

[bot1]