തിരമാലയ്‌ക്കൊപ്പം തീരത്തേക്ക് അടിച്ചു കയറി പതിനായിരക്കണക്കിന് മത്തികള്‍, ഓടി നടന്ന് വാരിക്കൂട്ടി നാട്ടുകാര്‍; കൗതുകമായി താനൂര്‍, കൂട്ടായി അഴിമുഖം മേഖലകളിലെ മത്തിച്ചാകര; വൈറല്‍ വീഡിയോ കാണാം


Advertisement

തിരൂര്‍: കടലോര മേഖലയായ താനൂര്‍, കൂട്ടായി അഴിമുഖം മേഖലകളില്‍ ചാകര. നാട്ടുകാര്‍ക്ക് കൗതുകമായി തീര്‍ന്നിരിക്കുകയാണ് കരക്കടിഞ്ഞ മത്തി ചാകര. ഉച്ചയോട് കൂടി കരയ്ക്ക് അടിഞ്ഞു കൊണ്ടിരിക്കുന്ന മത്തി ചാകര കാണാനും ജീവനോടെ ഉള്ള മത്തി പെറുക്കി എടുക്കാനും നിരവധി പേരാണ് കടല്‍ തീരത്ത് കൂട്ടമായി എത്തിയത്.

Advertisement

ഏകദേശം ഒരു മണിക്കൂറോളം താനൂര്‍, കൂട്ടായി പടിഞ്ഞാറേക്കര എന്നിവിടങ്ങളില്‍ മത്തി കരക്കടിഞ്ഞിരുന്നു. തിരകള്‍ക്കൊപ്പം അടിഞ്ഞു കൊണ്ടിരുന്ന മത്തി കൂട്ടങ്ങള്‍ കരയില്‍ കിടന്നു പിടയുന്നത് കുഞ്ഞു കുട്ടികള്‍ വരെ കൗതുകത്തോടെ പെറുക്കി എടുക്കുകയായിരുന്നു. തീരദേശ മേഖലകളില്‍ മത്തിക്ക് ശനിയാഴ്ച ഒരു പഞ്ഞവും ഇല്ലായിരുന്നു.

വീഡിയോ കാണാം:

Advertisement
Advertisement