പൂക്കാട് കലാലയത്തിൽ ആവണിപ്പൂവരങ്ങ്-2022 സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം


ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ നാൽപ്പത്തി എട്ടാമത് വാർഷികോത്സവമായ ആവണിപ്പൂവരങ്ങ്-2022 ൻ്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ഗായകൻ ഡോ. എം.കെ.കൃപാലാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്.

കലാലയം പ്രസിഡന്റ് യു.കെ.രാഘവൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ സ്വാഗതവും ജനറൽ കൺവീനർ കെ.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. സെപ്റ്റംബർ 8, 10, 11 തിയ്യതികളിലാണ് ആവണിപ്പൂവരങ്ങ് – 2022 നടക്കുക.