സ്‌കൂള്‍ മുറ്റത്തെ തേന്മാവ് നിറയെ മത്തനും എളവനും; കുറുവങ്ങാട് സൗത്ത് യൂ.പി സ്‌കൂളിലെ കുട്ടികള്‍ ഒന്നിച്ചപ്പോള്‍ വിളയിച്ചത് നിരവധി പച്ചക്കറികള്‍


കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളില്‍ സ്‌കൂളിലെത്തുന്നര്‍ ഒന്ന് അതിശയിച്ചുപോവും. കാരണം സ്‌കൂള്‍ മാവിന്‍ കൊമ്പില്‍ തൂങ്ങിനില്‍ക്കുന്നത് മത്തനും എളവനും വെളളരിയും, കക്കരിയുമൊക്കയാണ്.

കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂളിലെ കുട്ടികള്‍ ഒന്നിച്ച് കൈകോര്‍ത്തപ്പോള്‍ സ്‌കൂളില്‍ വിളയിച്ചത് നിരവധി പച്ചക്കറി വിഭവങ്ങള്‍. സ്‌കൂള്‍ മൈതാനത്തിന്റെ ഓരത്ത് പയര്‍, തക്കാളി, വഴുതിന, ആനക്കൊമ്പന്‍ ഇനത്തില്‍പ്പെട്ട് വെണ്ട, തുടങ്ങി നിരവധി പച്ചക്കറികളാണ് നട്ടുവളര്‍ത്തിയിരിക്കുന്നത്.

സ്‌കൂളില്‍ നിര്‍മ്മിച്ച് പച്ചക്കറികള്‍ തന്നെയാണ് കുട്ടികള്‍ക്ക് ഉച്ചഭക്ഷണവം ഒരുക്കുന്നത്. തനി ജൈവീക രീതിയിലാണ് കൃഷി ഒരുക്കിയിരിക്കുന്നത്. എല്ലുപൊടിയും, കോഴിക്കാഷ്ഠവും, പിണ്ണാക്കും,കാലിവളവുമൊക്കെയാണ് വളമായി ഉപയോഗിക്കുന്നത്.

കൂടാതെ സ്‌കൂളിന്റെ പിന്നാമ്പുറത്ത് പ്ലാസ്റ്റിക് നൂല്‍കൊണ് തീര്‍ത്ത പന്തലില്‍ നിറയെ കയ്പയും പടവലങ്ങളും കൃഷിയിലുണ്ട്. ജൈവകര്‍ഷകനായ എളാട്ടേരി എരിയാരി മീത്തല്‍ ബാലകൃ്ണനാണ് കുട്ടികള്‍ക്ക് കൃഷിയ്ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നത്. ഒരുദിവസം പോലും മുടങ്ങാതെ നനയ്ക്കാനും വളമിടാനും കീടങ്ങളെ തുരത്താനും മുന്നിലുണ്ടാവും അദ്ധേഹം. കൃഷിക്ക് ആവശ്യമായ ചിലവുകളെല്ലാം വഹിച്ചിരിക്കുന്നത് സ്‌കൂള്‍ മാനേജറര്‍ മുതിരവളപ്പില്‍(പ്രശാന്തി) കുഞ്ഞിക്കണ്ണനാണ്. സ്‌കൂളിലെ പ്രധാന അധ്യാപിക സുലൈഖയും കൃഷിയ്ക്ക് പൂര്‍ണ്ണ പിന്തുണയായിട്ടുണ്ട്.

അടുത്ത ആഴ്ച പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടക്കും. കാനത്തില്‍ ജമീല എം.എല്‍.എ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്,  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കൃഷി ഓഫീസര്‍ എന്നിവരെല്ലാം പങ്കെടുക്കും.[mid5]