ഉത്സവാഘോഷങ്ങള്‍ക്ക് തുടക്കം; ഇരിങ്ങത്ത് കുപ്പേരിക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി



കൊയിലാണ്ടി: ഇരിങ്ങത്ത് കുപ്പേരിക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഏപ്രില്‍ നാല് മുതല്‍ പത്ത് വരെ വിവിധ ഇനം കലാപരിപാടികളോടെ നടത്തപ്പെടും. ഏപ്രില്‍ 4 വ്യാഴം ഒന്നാം ചുറ്റുവിളക്കിന് രാവിലെ 7 മണി മുതല്‍ കലവറ നിറയ്ക്കല്‍, രാവിലെ 9 മണി മുതല്‍ 2 മണി വരെ സൗജന്യ നേത്രപരിശോധന, രാത്രി 7 മണിക്ക് കൈകൊട്ടിക്കളി, 10 മണിക്ക് ചുറ്റുവിളക്ക് എന്നിവ നടക്കും.

ഏപ്രില്‍ 5 ന് രണ്ടാം ചുറ്റുവിളക്ക് ദിനത്തില്‍ഗണപതി ഹോമം, ഉഷപൂജ എന്നിലയുെ, പ്രഭാതഭക്ഷണം, രാവിലെ 9 മണി മുതല്‍ സൗജന്യ ജീവിത ശൈലി രോഗനിര്‍ണ്ണയ ക്യാമ്പ്, ഉച്ചയ്ക്ക് പ്രസാദഊട്ട് രാത്രി 7 മണിക്ക് ആധ്യാത്മിക പ്രഭാഷണം ചുറ്റുവിളക്ക് എന്നിവ നടക്കും.

ഏപ്രില്‍ 6ന് രാവിലെ 9മണി മുതല്‍ 2 മണി വരെ സൗജന്യ രക്ത നിര്‍ണ്ണയ ക്യാമ്പ്, പ്രസാദ ഊട്ട്, രാത്രി നൃത്ത സന്ധ്യ, വിളക്കെഴുന്നളളത്ത്, ആശ്രി്കളി, എന്നിവയും നടക്കും. ഏപ്രില്‍ 7ന് രാവിലെ 9മണി മുതല്‍ കാര്‍ഡിയോളജി, ജനറല്‍ എന്നീ വിഭാഗങ്ങളില്‍ സൗജന്യ മെഡിക്കല്‍ പരിശോധന, രാത്രി കോല്‍ക്കളി, മെലോമാനിയാക് ടീം അവതരിപ്പിക്കുന്ന പരിപാടികള്‍ എന്നിവയും അരങ്ങേറും.

ഏപ്രില്‍ 8ന് ഇളനീര്‍ക്കുല വരവുക, ചെറിയ താലപ്പൊലി എഴുന്നളളത്ത്, തിരുവാതിര, ഗ്രാമോത്സവം എന്നിവ നടക്കും. ഏപ്രില്‍ 9 ന് വലിയ താലപ്പൊലി ദിനത്തില്‍ വിവിധ വരവുകള്‍,, കാളിയാട്ടം എന്നിവ അരങ്ങേറും. ഏപ്രില്‍ 10 ന് വാളകം കൂടല്‍, ഗുരുതി, എന്നിവയോടെ ഉത്സവം സമാപിക്കും.

Also Read-നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച്‌ ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ കാണാം (Watch Video)