പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം, ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍; കുട്ടികളിലെ പരീക്ഷാപേടിയകറ്റാന്‍ ക്ലാസ് സംഘടിപ്പിച്ച് തിക്കോടിയിലെ കുടുംബശ്രീ
തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ഥികള്‍ക്കായി പരീക്ഷാ പേടി അകറ്റാം എന്ന വിഷയത്തില്‍ ക്ലാസ് സംഘടിപ്പിച്ചു. SSLC ,+1,+2 ക്ലാസ്സുകളിലെ ബാലസഭ കുട്ടികള്‍ക്കായാണ് ക്ലാസ് നടത്തിയത്.
പരീക്ഷയെ അഭിമുഖീകരിക്കുമ്പോള്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളും, പോസിറ്റീവ് സ്ട്രസ് നെഗറ്റീവ് സ്ട്രെസ് എന്നിവയെ കുറിച്ചും പറഞ്ഞു. പരീക്ഷക്കായി ചെയ്യേണ്ട മുന്നൊരുക്കങ്ങള്‍ എന്നിവയെകുറിച്ചും സംസാരിച്ചു.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ പി.കെ.പുഷ്പ അധ്യക്ഷത വഹിച്ച ചടങ്ങ് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.വിശ്വന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ വിബിത ബൈജു, സൗജത് യു.കെ, ബിനുകരോളി, ഷീബ പുല്പാണ്ടി എന്നിവര്‍ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ബ്യൂല.പി ഐസ് ബ്രേക്കിങ് സെഷന്‍ നല്‍കിയ ശേഷം കമ്മ്യൂണിറ്റി കൗണ്‍സിലറും പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കറുമായ സഫിത.എം കുട്ടികള്‍ക്ക് ക്ലാസ്സ് എടുത്തു.
സി.ഡി.എസ് മെമ്പര്‍മാര്‍, കോസ്റ്റല്‍ വളന്റിയര്‍, രക്ഷിതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. ഉപസമിതി കണ്‍വീനര്‍ ഷാഹിദ സ്വാഗതം പറഞ്ഞു. സി.ഡി.എസ് മെമ്പര്‍ ഷാമിനി നന്ദി പറഞ്ഞു.