കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; പള്ളിക്കര മുക്കം കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്ക് തുടക്കമായി


പയ്യോളി: പള്ളിക്കര മുക്കം കുടിവെള്ള പദ്ധതി പ്രവൃത്തി ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗോപാലന്‍ നായര്‍ നിര്‍വ്വഹിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് 2021-22 ജനകീയസൂത്രണ പദ്ധതി പ്രകാരം 13 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. പള്ളിക്കര പ്രാദേശത്തെ കുടിവെള്ള പ്രശ്‌നത്തിന് ഇത് ശാശ്വത പരിഹാരമേകും.

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രനില സത്യന്‍, ബ്ലോക്ക് മെമ്പര്‍ എം.കെ ശ്രീനിവാസന്‍, വാര്‍ഡ് മെമ്പര്‍ ദിബിഷ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ ആശംസകള്‍ സംസാരച്ചു.
മേലടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുരേഷ് ചങ്ങാടത്ത് സ്വാഗതവും വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ സി.കെ പ്രദീപ്കുമാര്‍ നന്ദിയും പറഞ്ഞു.