‘പെൻഷൻ കുടിശിക ഉടൻ അനുവദിക്കുക’; കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ മൂടാടി വനിതാ കൺവെൻഷൻ


Advertisement

കൊയിലാണ്ടി: കേരള സർവ്വീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസ കുടിശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ മൂടാടി വനിതാ കൺവെൻഷൻ ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ്‌ ചേനേത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു.

Advertisement

വനിതാ വേദി കൺവീനർ പി.ആർ.ശാന്തമ്മ ടീച്ചർ അധ്യക്ഷയായി. യു.വസന്തറാണി, ഇ.കെ.കല്യാണി, എ.ഹരിദാസൻ, പി.ശശീന്ദ്രൻ, ഇ.ഭാസ്കരൻ എന്നിവർ സംസാരിച്ചു. കുടുംബരോഗ്യം എന്ന വിഷയത്തെ കുറിച്ച് ആരോഗ്യ പ്രവർത്തകനായ ദിലീപ് കുമാർ ക്ലാസെടുത്തു. കലാപരിപാടികളും അരങ്ങേറി.

Advertisement
Advertisement