ഈ ക്രിസ്തുമസ് ദിനത്തില്‍ ആനവണ്ടിയില്‍ വാഗമണ്‍ലേക്ക് ഒരു യാത്ര ആയാലോ?; ക്രിസ്തുമസ്- പുതുവത്സര പാക്കേജുകളുമായി കെ.എസ്.ആര്‍.ടി.സി
കോഴിക്കോട്: ക്രിസ്തുമസ് പുതുവത്സര ദിനങ്ങള്‍ യാത്രയിലൂടെ ആഘോഷമാക്കാന്‍ പുതിയ പാക്കേജുകളുമായി കെ.എസ്. ആര്‍.ടി.സി. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഉല്ലാസ യാത്രകള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വ്യത്യസ്ത പാക്കേജുകളുമായാണ് കെ.എസ്.ആര്‍.ടി.യി എത്തിയിരിക്കുന്നത്.
ഡിസംബര്‍ 22 ന് കുമിളി – തേനി മുന്തിരിതോട്ടം – രാമക്കല്‍മേട് – വാഗമണ്‍ എന്നി സ്ഥലങ്ങളിലേക്കാണ് യാത്ര ഒരുക്കിയിരിക്കുന്നത്. രാത്രി എട്ട് മണിക്ക് കോഴിക്കോട് യൂണിറ്റില്‍ നിന്നും പുറപ്പെടുന്ന യാത്ര ഡിസംബര്‍ 25 ന് രാവിലെ അഞ്ച് മണിക്ക് കോഴിക്കോട് തിരിച്ചെത്തും. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, താമസ സൗകര്യം (ഫാമിലി റൂം) എന്നിവ ഉള്‍പ്പെടെയുള്ള പാക്കേജില്‍ ഒരാള്‍ക്ക് 4430 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നത്.
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഡിസംബര്‍ 31 ന് വയനാട്ടിലേക്കുളള യാത്ര ഡിസംബര്‍ 31 ന് രാവിലെ ആറ് മണിക്ക് കോഴിക്കോട് കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും പുറപ്പെടും.
എന്‍ ഊര്, സൂചി പാറ വെള്ളചാട്ടം, 900 കണ്ടി എന്നീ സ്ഥലങ്ങള്‍ക്ക് ശേഷം കല്‍പ്പറ്റയില്‍ താമസ സൗകര്യം. രണ്ടാം ദിനത്തില്‍ ജൈന മത ക്ഷേത്രം, കുറുവാ ദ്വീപ്, ബാണാസുര സാഗര്‍ ഡാം എന്നിവ സന്ദര്‍ശിച്ച ശേഷം ജനുവരി ഒന്നിന് രാത്രി 10 മണിക്ക് തിരിച്ചെത്തും.
യാത്രയുടെ ആദ്യദിവസം വെല്‍ക്കം ഡ്രിങ്ക് , ഡിന്നര്‍ എന്നിവയും രണ്ടാം ദിനത്തില്‍ പ്രഭാത ഭക്ഷണം, ചായ എന്നിവയും നല്‍കും. പാക്കേജിന് ഒരാള്‍ക്ക് 3100 രൂപയാണ് ചാര്‍ജ്ജ്. വിശദ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും കൊടുത്തിരിക്കുന്ന നമ്പറില്‍ ബന്ധപ്പെടുക. 9544477954, 9961761708. [mid5]