സ്ത്രീകളുടെ ശ്രദ്ധയ്ക്ക്; വനിതാ ദിനത്തിൽ നിങ്ങൾക്കായി വിനോദയാത്രയൊരുക്കി കെ.എസ്.ആർ.ടി.സി


കോഴിക്കോട്: വനിതാ ദിനമായ മാർച്ച് എട്ടിന് ലേഡീസ് ഒൺലി ഉല്ലാസയാത്രയുമായി കെ.എസ്.ആർ.ടി.സി. നിങ്ങളുടെ ഇഷ്ട്ടങ്ങൾക്കനുസൃതമായി ഒന്നും രണ്ടും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന വിവിധ യാത്ര പാക്കേജുകളൊരുങ്ങിയിരിക്കുന്നത്. ജില്ലയില്‍ താമരശ്ശേരി ഡിപ്പോയില്‍ നിന്നാണ് “വുമണ്‍സ് ട്രാവല്‍ വീക്ക് ” എന്ന പേരില്‍ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നത്.

വയനാട്, നെല്ലിയാമ്പതി, മൂന്നാ‌ര്‍, വണ്ടര്‍ലാ അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവിടങ്ങളിലേക്കാണ് യാത്ര. ഒറ്റയ്ക്കോ ബന്ധുക്കളോ സുഹൃത്തുക്കളോ ആയ മറ്റു സ്ത്രീകളോടൊപ്പം ചേർന്നോ യാത്ര പോകാവുന്നതാണ്. അമ്മമാര്‍ക്കൊപ്പം ചെറിയ കുട്ടികളെയും യാത്രയിൽ അനുവദിക്കുന്നതാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കുകയുള്ളു.

സ്ഥലങ്ങൾക്കനുസൃതമായി യാത്രക്കാവശ്യമായ ദിവസങ്ങളും നിരക്കും വ്യത്യാസമാണ്. വയനാട് യാത്ര ഒരു ദിവസത്തെ പാക്കേജ് ആണ്. യാത്രയ്ക്ക് 3 നേരത്തെ ഭക്ഷണമടക്കം 650 രൂപയാണ് ചിലവ്. വനപര്‍വം, പൂക്കോട് തടാകം, തുഷാരഗിരി, എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. നെല്ലിയാമ്ബതി യാത്രയ്ക്കായി ഒരാള്‍ക്ക് 1050 രൂപയാണ്. പൂക്കുട്ടി ഡാം, വരയാട് മല, സീതാ‌ര്‍ക്കുണ്ട്, കേശവന്‍ പാറ, തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍കൊള്ളിച്ചാണ് ഈ യാത്ര.

രണ്ട് രാത്രിയും ഒരു പകലും അടങ്ങുന്നതാണ് മൂന്നാര്‍ യാത്ര. 1650 രൂപയാണ് ഒരാൾക്കുള്ള യാത്ര നിരക്ക്. ഇതിനോടൊപ്പം മൂന്നാര്‍ യാത്രയിൽ പ്രവേശന ഫീസും ഭക്ഷണവും സ്വന്തമായി കരുതണം. വണ്ടര്‍ലാ യാത്ര മാർച്ച് എട്ടാം തീയ്യതി രാത്രി എട്ടിന് പുറപ്പെടും. ഒരാള്‍ക്ക് 1450 രൂപയാണ്.

ജില്ലയിൽ താമരശ്ശേരിയില്‍ നിന്നാണ് യാത്ര പുറപ്പെടുന്നത്. യാത്ര പുറപ്പെടുന്ന സമയത്തിലും സ്ഥലങ്ങളിലും മാറ്റം വരാം. ജില്ലയിൽ നിന്ന് യാത്രക്കായി ബുക്കിങ്ങുകൾ ആരംഭിച്ചിട്ടുണ്ട്. ഇത്തരമൊരു സുവർണ്ണാവസരം നഷ്ട്ടപെടുത്തരുതേ. യാത്രക്ക് തയ്യാറാണെങ്കിൽ ഈ നമ്പറിൽ വിളിച്ച് നിങ്ങളുടെ ടിക്കറ്റ് ഉറപ്പു വരുത്താം. ഫോണ്‍: 7902640704, 9846100728.