കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ബസ് നിയന്ത്രണം വിട്ട് അപകടം; തൃശൂരിലെ ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു


തൃശൂര്‍: കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ലോ ഫ്‌ളോര്‍ ബസ് തൃശൂരില്‍ അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട ബസ് ബസ് ഇടിച്ചുകയറി ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് സാരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രതിമ പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. തിരുവനന്തപുരത്തുനിന്നും വരികയായിരുന്നു ബസ്.