ചേലിയ യു.പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കരിയാരി ബാലകൃഷ്ണന്‍ അന്തരിച്ചു


ചെങ്ങോട്ടുകാവ്: ചേലിയ യു.പി സ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകന്‍ കരിയാരി ബാലകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.

ഭാര്യ: ഭാരതി അമ്മ. മക്കള്‍: രമേഷ് കുമാര്‍ (അസി. ഡിവിഷണല്‍ മെക്കാനിക്കല്‍ എഞ്ചിനിയര്‍, റെയില്‍വേ മൈസൂര്‍), ജയശ്രീ (ഓംഗോള്‍), രാജശ്രീ (ടീച്ചര്‍, ജി.എം.യു.പി.എസ് കാപ്പാട്).

മരുമക്കള്‍: ശാന്തി വട്ടക്കണ്ടി, പ്രകാശ് ബാബു പടിഞ്ഞാറയില്‍ (മോണ്ടിസോറി പബ്ലിക് സ്‌കൂള്‍ ഓംഗോള്‍), ശിവദാസ് കാരോളി (റിട്ട. സ്‌റ്റേഷന്‍ സൂപ്രണ്ട്, റെയില്‍വേ കോഴിക്കോട്).

സഹോദരങ്ങള്‍: രാഘവന്‍ നായര്‍, പരേതയായ പാറുക്കുട്ടി അമ്മ. ശവസംസ്‌കാരം തിങ്കളാഴ്ച കാലത്ത് ഒമ്പതുമണിയ്ക്ക്.