ഡിസംബറില്‍ ആകര്‍ഷകമായ യാത്രാ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍; വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ കോഴിക്കോട് നിന്ന് ഡിസംബര്‍ മാസത്തില്‍ നടത്തുന്ന യാത്രകളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. മൂന്നാര്‍, നെല്ലിയാമ്പതി, സൈലന്റ് വാലി, വാഗമണ്‍ തുടങ്ങിയ പതിവ് യാത്രകള്‍ക്കൊപ്പം ഇത്തവണ ദശാവതാര ക്ഷേത്രദര്‍ശന യാത്രയും കൂടി പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രാവിശദാംശങ്ങള്‍:
മൂന്നാര്‍:
രണ്ട് ദിവസം. രാവിലെ ഏഴു മണിക്ക് ആരംഭിക്കും. ആതിരപ്പള്ളി, വാഴച്ചാല്‍, തുമ്പൂര്‍ മുഴി ഡാം, മൂന്നാര്‍, ഇരവികുളം, മാട്ടുപെട്ടി, കുണ്ടള ഡാം, എക്കോ പോയന്റ്, ഷൂട്ടിംഗ് പോയന്റ്, ഗാര്‍ഡന്‍.
02.12.2023
09.12.2023
16.12.2023
23.12.2023
30.12.2023
നെല്ലിയമ്പതി:
ഒരു ദിവസം. പുലര്‍ച്ചെ നാലുമണിക്ക് ആരംഭിച്ച് രാത്രി പതിനൊന്ന് മണിക്ക് തിരിച്ചെത്തും.
സീതാര്‍കുണ്ട് വ്യു പോയന്റ്, കേശവന്‍ പാറ, പോത്തുണ്ടി ഡാം.
03.12.2023
17.12.2023
സൈലന്റ് വാലി:
പുലര്‍ച്ചെ 4.30ന് ആരംഭിച്ച് രാത്രി ഒമ്പതുമണിക്ക് തിരിച്ചെത്തും.
17.12.2023
വാഗമണ്‍ :
മൂന്ന് ദിവസം. രാത്രി എട്ട് മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടും.
08.12.2023
22.12.2023
പെരുവണ്ണാമുഴി, ജാനകിക്കാട് :
ഒരു ദിവസം രാവിലെ 6.30ന് പുറപ്പെട്ട് രാത്രി എട്ടുമണിക്ക് തിരിച്ചെത്തും.
ജാനകിക്കാട്, കരിയാത്തും പാറ, തോണി കടവ്:
03.12.2023
10.12.2023
17.12.2023
24.12.2023
ദശാവതാര ക്ഷേത്രം:
ഒരു ദിവസം പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച് ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരിച്ചെത്തും.
03.12.2023
09.12.2023
17.12.2023
24.12.2023
വയനാട് :
ഒരു ദിവസം പുലര്‍ച്ചെ ആറരയ്ക്ക് പുറപ്പെട്ട് രാത്രി ഒമ്പതുമണിക്ക് തിരിച്ചെത്തും.
09.12.2023
17.12.2023
24.12.2023
ഗവി:
രണ്ട് ദിവസം. രാവിലെ എട്ടുമണിക്ക് പുറപ്പെടും.
05.12.2023
17.12.2023
22.12.2023
25.12.2023
ബുക്കിംഗിന്: 9544477954
ജില്ലാ കോഡിനേറ്റര്‍ :9961761708. 9:30am മുതല്‍ 07Pm.