താമരശ്ശേരി ചുരത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ചു; ചുരത്തില്‍ ഗതാഗതക്കുരുക്ക്


Advertisement

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്. രാവിലെ എട്ട് മണിയോടെ ആറാം വളവില്‍ ആണ് അപകടമുണ്ടായത്.

Advertisement

ഒരു കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ മറികടന്നു വരുന്നതിനിടയില്‍ എതിര്‍ ദിശയില്‍ നിന്ന് വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.

Advertisement

അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗത തടസമുണ്ടായി. ഇതേ തുടര്‍ന്ന് ഒരു ദിശയിലൂടെ മാത്രമാണ് വാഹനങ്ങള്‍ കടത്തി വിട്ടത്. പിന്നീട് പോലീസ് എത്തി ഇരു ബസുകളും ചുരത്തില്‍ നിന്ന് മാറ്റി. ഇതോടെ ഗതാഗതം സാധാരണ നിലയിലായി.

Advertisement