പേരാമ്പ്രയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മില്‍മ ലോറിയില്‍ ഇടിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്


Advertisement

പേരാമ്പ്ര: കല്ലോട് ബസ് സ്‌റ്റോപിന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് മില്‍മ ലോറിയുടെ പുറകിലിടിച്ച് അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം.

Advertisement

തൊട്ടില്‍പാലത്ത് നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് അതേ ദിശയില്‍ പോവുകയായിരുന്ന ലോറിയുടെ പുറകില്‍ ഇടിക്കുകയായിരുന്നു. മില്‍മ പാല്‍ ഇറക്കി വരികയായിരുന്നു ലോറി.

Advertisement

അപകടത്തില്‍ നിസാരമായി പരിക്കേറ്റ സരിത (30), സംഗീത (35), ബാലകൃഷ്ണന്‍ (60), സിന്ധു തോട്ടത്താങ്കണ്ടി എന്നിവര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Advertisement

Description: KSRTC bus collides with Milma lorry in Perambra